---
title: "നടൻ പ്രദീപ് റാവത്ത് അന്തരിച്ചു"
english_title: "Actor Pradeep Rawat Dies at 74"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376689/actor-pradeep-rawat-dies-at-74`"
published_at: "2026-08-05T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a729334e602b_1000213735.jpg"
keywords: ["Pradeep Rawat", "Actor", "Death", "Ghajini", "Malayalam Cinema"]
---

# നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

> **Lead Summary:** **മുംബൈ**: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

## Article Content

**മുംബൈ**: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർത്ഥ് തിവാരി ആണ് മരണവിവരം സ്ഥിരീകരിച്ചത്.

രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും തിവാരി അറിയിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു പ്രദീപ് റാവത്ത്. _ഗജനി_യിലെ കലൈവാണൻ എന്ന വേഷമാണ് അദ്ദേഹത്തെ ഏറ്റവും ജനപ്രിയനാക്കിയത്.

ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ_ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന മലയാള സിനിമകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376689/actor-pradeep-rawat-dies-at-74`)